പാലക്കാട് നഗരമേഖലകളിൽ ബിജെപി മുന്നേറ്റം; തൃശൂരില്‍ സുരേഷ് ഗോപി

2021-Assembly-Election-HD-Breaking-08
SHARE

പാലക്കാട് നഗരമേഖലയിൽ ബിജെപിക്ക് മുന്നേറ്റം. മെട്രോമാൻ ഇ ശ്രീധരനാണ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി. തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. പത്മജയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് മുന്നേറ്റം. തിരുവനന്തപുരത്ത് ആന്‍റണി രാജു മുന്നില്‍, ബി.ജെ.പി. മൂന്നാംസ്ഥാനത്ത്  കടുത്ത മത്സരമാണ് പാലക്കാട് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പിന്നിലാണ്. കഴക്കൂട്ടത്ത് ആദ്യഘട്ടത്തിൽ മുന്നിൽ നിന്ന ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് മാറുന്നു. കടകംപള്ളി സുരേന്ദ്രനാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. കൊല്ലത്ത് ആയിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് ലീഡ് നില നിർത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫലം തത്സമയം കാണാം:https://www.youtube.com/watch?v=8IADR9qVaQY

MORE IN KERALA
SHOW MORE
Loading...
Loading...