മണിയുടെ ഭൂരിപക്ഷം കുതിക്കുന്നു; നാളെ തല മൊട്ടയടിക്കുമെന്ന് ആഗസ്തി

agasthi-02
SHARE

വമ്പൻ ഭൂരിപക്ഷത്തിലേക്ക് ഉടുമ്പൻ ചോലയിൽ എംഎം മണി കുതിക്കുമ്പോൾ നേരത്തെ പറഞ്ഞ വാക്ക് പാലിക്കാൻ താൻ നാളെ തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇഎം ആഗസ്തി.  വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമ സർവേകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഉടുമ്പൻ ചോലയിൽ മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് ആഗസ്തി പറഞ്ഞത്. പെയ്ഡ് സർവേകളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് എം എം മണി ഉടുമ്പൻചോലയിൽ ലീഡ് ചെയ്യുന്നത്.

'മാധ്യമങ്ങളുടെ സർവേ തെറ്റാണ്. അത് തെറ്റെന്ന് തെളിഞ്ഞാൽ ചാനൽ മേധാവികൾ തല മുണ്ഡനം ചെയ്യുമോ' എന്നും ആഗസ്തി അന്ന് ചോദിച്ചിരുന്നു. 1996 ലാണ് ഇതിന് മുമ്പ് എം എം മണിയും ഇ എം ആഗസ്തിയും ഏറ്റുമുട്ടിയത്. അന്ന് ജയം ആഗസ്തിക്കൊപ്പമായിരുന്നു. വിഡിയോ സ്റ്റോറി കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...