'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ..'; കേരള പൊലീസ് വിഡിയോ; വൈറൽ

police-video
SHARE

മൂന്ന് പേർ ഒരു ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ പോകുന്നു. പെട്ടെന്ന് ഇവർ ബൈക്ക് തിരിച്ച് മുന്നായി ചിതറുന്നു. ബൈക്ക് ഓടിച്ചയാൾ ബൈക്കിൽ തന്നെ പോയി. രണ്ടാമത്തെയാൾ കുറച്ച് മുന്നോട്ട് വന്ന ശേഷം ഓടിപ്പോകുന്നു. മൂന്നാമത്തെയാൾ പതിയെ നടന്നിട്ട് മാസ്ക് മുഖത്ത് വെയ്ക്കുന്നു. പിന്നാലെ ഇതാ വരുന്നു കേരള പൊലീസ്..സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ സീനാണ് ഇത്. വിഡിയോ ഇപ്പോൾ വലിയ ഹിറ്റാണ്. 

'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യമാണിത്. അതിൽ അവസാനത്തെയാൾ ഒന്നും അറിയാത്തത് പോലെ മാസ്ക് എടുത്ത് വച്ച് നടക്കുന്നയാളെയാണ് പലരും പ്രകീർത്തിക്കുന്നത്. 'ആ മാസ്ക് വെക്കാൻ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്', 'ആ ചേട്ടന്റെ നടത്തം കാണുമ്പോൾ ഹിറ്റ്ലറിൽ മമ്മൂട്ടിയെ കാണുമ്പോൾ ജഗതീഷ് ചേട്ടൻ നടക്കണ പോലെ തോന്നിയത് എനിക്ക് മാത്രാണോ' തുടങ്ങി നീളുന്നു കമന്റുകൾ. 

വിഡിയോ കാണാം: 

MORE IN KERALA
SHOW MORE
Loading...
Loading...