പാടശേഖരം ഉഴുതുമറിച്ച് ഉഴുന്ന് കൃഷിയിറക്കി; പുല്ലാനിക്കാട്ട് വേറിട്ട പ്രതിഷേധം

dddd
SHARE

ഏഴരയേക്കര്‍ പാടശേഖരം ഉഴുതുമറിച്ച് ഉഴുന്ന് കൃഷിയിറക്കി തൃശൂര്‍ പുല്ലാനിക്കാട് മേലെതില്‍ വേറിട്ട പ്രതിഷേധം. നെല്‍വിത്തിന് സബ്സിഡി നല്‍കാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. തൃശൂര്‍ പുല്ലാനിക്കാട് മേലെതില്‍ പാടശേഖരത്തില്‍ സ്ഥിരമായി നെല്‍കൃഷി ഇറക്കുമായിരുന്നു. സാധാരണ കൃഷിഭവന്റെ സഹായത്താല്‍ വിത്തിന് സബ്സിഡി തരാറുണ്ട്. എന്നാല്‍, ഇത്തവണ കുറഞ്ഞ നിരക്കില്‍ വിത്ത് നല്‍കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോ ഒന്നിന് നാല്‍പതു രൂപയാണ് പറഞ്ഞ നിരക്ത്. ഈ വിലയ്ക്ക് വിത്ത് വാങ്ങി കൃഷിയിറക്കിയാല്‍ മെച്ചമുണ്ടാകില്ലെന്ന് കര്‍ഷകന്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കൂടിയാണ് ഉഴുന്ന് കൃഷിയിറക്കാന്‍ തീരുമാനിച്ചത്. മണ്ണുത്തി കൃഷി വിഞ്ജാന കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച വിത്താണ് കൃഷിയിറക്കിയത്. രണ്ടു മാസം കൊണ്ട് വിളവെടുക്കാം. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാര്‍ വിത്തെറിഞ്ഞ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരിക്ക് അത്ര സുപരിചിതമല്ലാത്ത വേറിട്ട ഉഴുന്നു കൃഷി എത്രത്തോളം വിജയിക്കുമെന്ന് കാത്തിരിക്കുകയാണ് കര്‍ഷകര്‍. 

MORE IN KERALA
SHOW MORE
Loading...
Loading...