പാലോട് പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ തീപിടുത്തം; ഉടമയും മരിച്ചു

palodewb
SHARE

തിരുവനന്തപുരം പാലോട് പടക്കനിര്‍മ്മാണകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി.   പടക്കശാല ഉടമ സൈലസാണ് രാത്രിയോടെ മരിച്ചത്. കൂടുതല്‍ അളവില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന്് പൊലീസ് പരിശോധിക്കുന്നുണ്ട്.വിഷുദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്.  അപകടത്തിൽ ഗുരുതരമായി പരിക്കേററ് ചികിത്സയിലായിരുന്ന ഉടമ സൈലസ്ഇന്നലെരാത്രി പത്തരയോടെയാണ്മരിച്ചത്.  തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. . പടക്കനിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരി സുശീല  തൽക്ഷണം മരിച്ചിരുന്നു. 

ഇടിമിന്നലില്‍ കാരണം വെടിമരുന്നിനു തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പൊലീസ് ‌ നിഗമനം. റബർതോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പടക്കശാല സ്ഫോടനത്തിൽ 

പൂര്‍ണമായും തകര്‍ന്നു. അപകട സമയം ഷെഡിന് പുറത്തായിരുന്ന സുശീലയുടെ ഭര്‍ത്താവ് സുകുമാരൻ ഓടി രക്ഷപ്പെട്ടു. എട്ടുജീവനക്കാരുണ്ടായിരുന്ന പടക്ക നിർമ്മാണ 

കേന്ദ്രത്തിൽ മഴ കാരണം ഉച്ചയ്ക്ക് ശേഷം ആറ് ജീവനക്കാർ വന്നിരുന്നില്ല. റൂറൽ പോലീസ് മേധാവിയും തഹസീൽദാരും ഉൾപ്പെടയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനടത്തി. 2023 വരെ നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നതായി  പൊലീസ് അറിയിച്ചു.  അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കും. പാലോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...