ഇരു വൃക്കകളും തകരാറിലായി; ചലനശേഷിയും ഓര്‍മയും പോയി; കനിവു തേടി കുടുംബം

SREEJAWB
SHARE

ഇരു വൃക്കകളും തകരാറിലായി ചലനശേഷിയും ഓര്‍മയും നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ തുടര്‍ ചികിത്സക്കായി സഹായം തേടുകയാണ് കരുനാഗപ്പിള്ളി സ്വദേശിനിയായ വീട്ടമ്മ. ഇരുവര്‍ക്കും കൊവിഡ് കൂടി ബാധിച്ചതോടെ വരുമാനം പൂര്‍ണമായി നിലച്ച സ്ഥിതിയിലാണ്.കിടപ്പിലായ ഭര്‍ത്താവ് ബൈജുവിന്റെ ചികിത്സ ഒരു ദിവസം പോലും മുടങ്ങരുതെന്നാണ് ഭാര്യ ശ്രീജയുടെ ഒരേയൊരാഗ്രഹം. എന്നാല്‍ ചികിത്സ തുടരാനുള്ള പണം ഈ വീട്ടമ്മയ്ക്ക് 

കണ്ടെത്താനാകുന്നില്ല. ബൈജുവിനും ഭാര്യ ശ്രീജയ്ക്കും കോവിഡ് കൂടി ബാധിച്ചതോടെ സാഹചര്യം വഷളായി. കൊവിഡ് സ്ഥിരീകരിച്ചതൊടെ കരുനാഗപ്പിള്ളിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിലേക്ക് ബൈജുവിനെ മാറ്റി. ദിവസവും എണ്ണായിരം രൂപയാണ് മരുന്നിന്റെ ചിലവ്. ഇതിനോടൊപ്പം ഒന്നിടവിട്ടദിവസങ്ങളിലെഡയാലിസിസിനുമുള്ളപണം കണ്ടെത്തണം.പത്ത് വയസുകാരിയായ മകള്‍ക്കും തനിക്കും ഭക്ഷണം കഴിക്കാന്‍ പോലുമുള്ള പണം കണ്ടെത്താനാകുന്നില്ലെന്ന് ശ്രീജ കണ്ണീരോടെ പറയുന്നു

കഴിഞ്ഞ ഒരു മാസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബൈജു. വൃക്ക തകരാറിലായതിന് ശേഷം പത്ത് വര്‍ഷമായി ഡയാലിസിസ് തുടരുകയായിരുന്ന 

ബൈജുവിന് കഴിഞ്ഞ മാസമാണ് ഹൃദയസ്തംഭനമുണ്ടായത്. ഒപ്പം തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതോടെ ഓര്‍മയും ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടു. ബൈജുവിനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷമാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. സുമനസുകളുടെ സഹായം മാത്രമാണ് ഇനി ശ്രീജയുടെ പ്രതീക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...