ഓർമകളും നൻമകളും നിറയും കാഴ്ചകൾ; വിഷുപ്പാട്ടൊരുക്കി കലാകാരൻമാർ

vishusong
SHARE

കേരളീയ വിഷുക്കാഴ്ചകളുടെ തനത് ദൃശ്യാവിഷ്കാരവുമായി വിഷുപ്പാട്ട് ഒരുക്കി ഒരുകൂട്ടം കലാകാരന്‍മാര്‍. വിഷുവിന്റെ നന്മകളും, ഓര്‍മകളും ഉണര്‍ത്തുംവിധമാണ് പാട്ടൊരുക്കിയിരിക്കുന്നത്.നാട്ടിന്‍പുറകാഴ്ചകളെ കോര്‍ത്തിണക്കി പഴയമയുടെ വിഷു വീണ്ടും അനുഭവവേദ്യമാക്കുകയാണ് കണിക്കൊന്ന പൊന്നും ചാര്‍ത്തിയെന്ന വിഷുപ്പാട്ട്. കണിക്കൊന്നയും, ക്ഷേത്രാന്തരീക്ഷവും, കേരളീയ നൃത്തച്ചുവടുകളും പാട്ടിനെ ഹൃദ്യമാക്കുന്നു.ബേബി കാക്കശേരിയുടെ വരികള്‍ക്ക് സ്വിസ് ബാബുവാണ് ഈണമിട്ടത്. ഗായിക അനുഗ്രഹ റാഫിതന്നെയാണ് ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം.മനോരമ മ്യൂസിക്കാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...