പോസ്റ്റൽ വോട്ട്; അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാരോട് കമ്മിഷൻ

VOTE
SHARE

പോസ്റ്റല്‍വോട്ട് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍കലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം. പോസ്റ്റല്‍ വോട്ടില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. അതേസമയം പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നത് സംസ്ഥാനത്ത്  തുടരുകയുമാണ്.

രണ്ട് ദിവസത്തിനകം പോസ്റ്റല്‍വോട്ട് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാകലക്ടര്‍മാരോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര് പോസ്റ്റില്‍ ബാലറ്റ് ലഭിക്കേണ്ടവരു‌ടെ പട്ടികയിലും  ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് കലക്ടര്‍മാരോട് അടിയന്തിരമായിപരിശോധിക്കാനാവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍വോട്ടിംങ് സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ നൂറ് ശതമാനം പരിശോധന സാധ്യമാവിലെന്ന് കലക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ചില ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം, നെടുമങ്ങാട്മണ്ഡലങ്ങളിലെവരണാധികാരികളോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, പോസ്റ്റല്‍വോട്ട് ചെയ്തവര്‍, ഫെലിസിറ്റേഷന്‍കേന്ദ്രങ്ങളില്‍ വോട്ട് ചെയ്തവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി ഒത്തുനോക്കുകയാണ് ഇപ്പോള്‍. ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഫെസിലിറ്റേഷന്‍കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. ഇത് ചെയ്യാത്തവര്‍ക്കാണ് ബാലറ്റ് പോസ്റ്റില്‍ അയക്കേണ്ടിയിരുന്നത്. എന്നാല്‍ ഫെസിലിറ്റേഷന്‍കേന്ദ്രങ്ങളിലെത്തിയവര്‍ക്കും ബാലറ്റ് പോസ്റ്റില്‍ കിട്ടി. ഇങ്ങനെ പോസ്റ്റല്‌ വോടട്ിലും ഇരട്ടവോട്ടുണ്ടായി  എന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. അതോടൊപ്പം സംസ്ഥാനത്ത് ആവശ്യമുള്ളതിലും രണ്ട്്്്ലക്ഷം പോസ്റ്റല്‍ബാലറ്റുകള്‍ എന്തിന് അച്ചടിച്ചു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പലജില്ലകളിലും  പോസ്റ്റല്‍വോട്ട് ഇരട്ടിച്ചതായി കണ്ടെത്തിയതായാണ് സൂചന. പ്രതിപക്ഷനേതാവിന്‍റെ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയിലാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...