ഈ വോട്ടുകാലത്ത് കയ്യീന്ന് പോയ ഡയലോഗുകള്‍; സെല്‍ഫ് ഗോളുകള്‍

self-goal-vishu
SHARE

ഗോളടിക്കാന്‍ മിടുക്കരാണ് രാഷ്ട്രീയക്കാര്‍. എതിരാളികളുടെ പോസ്റ്റാണ് എപ്പോഴും അവരുടെ ലക്ഷ്യം. തിരഞ്ഞെടുപ്പുകാലമെന്നത് അവരുടെ ചാകര സമയമാണ്. അപ്പോള്‍ വേദികള്‍ക്കും മൈക്കിനും തെല്ലും പഞ്ഞമില്ലല്ലോ. പക്ഷേ ഒരു കുഴപ്പമുണ്ട്. ചിലപ്പോള്‍ ചില ഡയലോഗുകള്‍ കൈയ്യീന്ന് പോകും. അടിച്ച അതേ സ്പീഡിലോ ചിലപ്പോള്‍ അതിലും കിടിലമായോ തിരിച്ചടിക്കും. ബൂമറാങ് പോലെ. അതാണ് സെല്‍ഫ് ഗോള്‍. സ്വന്തം ടീമിന്‍റെ തോല്‍വിക്കുവരെ  സെല്‍ഫ്ഗോളുകള്‍ കാരണമാകും. ഇവിടെയും അതുതന്നെയാണ് സ്ഥിതി. നല്ല ചീത്തപ്പേര് പാര്‍ട്ടിക്കും മുന്നണിക്കും സമ്മാനിക്കാന്‍ ഇത്തരം നാക്കുപിഴകള്‍ക്കൊണ്ട് സാധിക്കും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ഇതിന് തെല്ലും പഞ്ഞമുണ്ടായില്ല. ഇതില്‍ നിന്ന് മികച്ചതിനെ കണ്ടെത്തുകയാണ് നമ്മുടെ ലക്ഷ്യം. പൊളിറ്റിക്കല്‍ സെല്‍ഫ് ഗോള്‍. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...