സ്വരാജിനെതിരെ ശബരിമല ഉയർത്തി പോര്; പിന്നാലെ അയ്യപ്പനെ കാണാൻ മല കയറി ബാബു

babu-sabarimala
SHARE

ഈ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയായത് തൃപ്പൂണിത്തുറ മണ്ഡലത്തിലായിരുന്നു. അയ്യപ്പവിശ്വാസികളുടെ വോട്ട് തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.ബാബു പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നാലെ വിഷു ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ െതാഴുത് കെ.ബാബു. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ചിത്രം പങ്കിട്ടത്. കെ.ബാബുവിനു തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണു നൽകിയത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പ്രസംഗം പ്രചാരണായുധമാക്കി യുഡിഎഫും ബിജെപിയും തൃപ്പൂണിത്തുറ മണ്ഡലത്തിൽ സജീവമായിരുന്നു. 

ബാബുവിന്റെ കുറിപ്പ്: വിഷു പുലരിയില്‍ നന്മയുടെ കണി കാണാനായി ശബരിമല അയ്യപ്പ സന്നിധിയിലെത്തി. മാളികപ്പുറം ദേവീക്ഷേത്രത്തിലും ശബരിമല അയ്യപ്പ സന്നിധിയിലും ദര്‍ശനം നടത്തി. ശബരിമല തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി ശ്രീ.വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. സമ്പല്‍ സമൃദ്ധിയുടെ ഉത്സവ നാളില്‍ ഏറ്റവും പവിത്രമായ സന്നിധിയില്‍ എത്താന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...