ഉല്‍പ്പാദനക്കുറവും വിലയിടിവും; നട്ടംതിരിഞ്ഞ് തേയില കര്‍ഷകര്‍

tea-farmers
SHARE

തേയിലയുടെ ഉല്‍പ്പാദന കുറവിലും വിലയിടിവിലും നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ചെറുകിട തേയില കർഷകർ. തേയില കോളുന്തിനു തറവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വേനല്‍ മഴയിൽ ഉണ്ടായ കുറവ് തെയില കൊളുന്തിന്‍റെ ഉല്‍പ്പാദനത്തെ ബാധിച്ചു. ഒപ്പം തൊഴിലാളികളുടെ കൂലിയും മറ്റ് പരിപാലനവും അടക്കം ഉല്‍പ്പാദന ചിലവ് വര്‍ധിക്കുകയും ചെയ്തു. കുത്തക കമ്പനികളാകട്ടെ ഇരുപത്തിയഞ്ച് രൂപവരെ വിലയുണ്ടായിരുന്ന പച്ചക്കൊളുന്ത്‌ ഇരുപത്തിയൊന്ന് രൂപയായക്കി കുറച്ചു.

കർഷകരെ സഹായിക്കുന്നതിനായി ടീ ബോര്‍ഡ് ഇടപെടുന്നില്ലെന്നാണ് തേയില കർഷകരുടെ ആക്ഷേപം. ചെറുകിട കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ഇടുക്കിയില്‍ ടീ ഫാക്ടറി ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും കടലാസിൽ ഒതുങ്ങി

MORE IN KERALA
SHOW MORE
Loading...
Loading...