വന്ദേമാതരം ചൂളംവിളിച്ചു; റെക്കോര്‍ഡ് നേട്ടവുമായി പത്തൊൻപതുകാരി

Specials-HD-Thumb-vande-matharam-Choolam-Vili
SHARE

വന്ദേമാതരം ചൂളംവിളിച്ച് പത്തൊന്‍പതുകാരി റെക്കോര്‍ഡ് ഇട്ടു. തൃശൂര്‍ ചെറുതുരുത്തി സ്വദേശിനിയ മഞ്ജുശ്രീയാണ് ചൂളംവിളിച്ച് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്. 

വന്ദേമാതരം ഗാനമാണ് ചൂളംവിളിയിലൂടെ അവതരിപ്പിച്ചത്. വടക്കാഞ്ചേരി വ്യാസ എന്‍.എസ്.എസ്. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കെ.മഞ്ജുശ്രീ. ഒരു മിനിറ്റ് പത്തൊന്‍പതു സെക്കന്‍ഡ് കൊണ്ടായിരുന്നു വന്ദേമാതരം ചൂളംവിളിച്ച് അവതരിപ്പിച്ചത്. ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ക്ക് വീഡിയോ അയച്ചു കൊടുത്തു. ഇതു കണ്ട് സാക്ഷ്യപ്പെടുത്തിയാണ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 

ദീര്‍ഘനാളത്തെ പരിശീലനത്തിനു ശേഷമായിരുന്നു പിഴവില്ലാതെ വീഡിയോയില്‍ പകര്‍ത്തിയത്. ചെറുതുരുത്തി വായനശാല സെക്രട്ടറി കണ്ടംകുമരത്ത് മോഹന്‍ദാസിന്റേയും കലാമണ്ഡലത്തിലെ താല്‍ക്കാലിക ജീവനക്കാരി ശൈലജയുടേയും മകളാണ് മഞ്ജുശ്രീ

MORE IN KERALA
SHOW MORE
Loading...
Loading...