കൗതുകമായി പ്രകൃതിയും വിവിധ ജീവിതഭാവങ്ങളും; ശ്രദ്ധേയമായി ചിത്രപ്രദർശനം

art
SHARE

കോഴിക്കോട് ഗുദാം ആര്‍ട്ട് കഫേയില്‍ നടന്നുവരുന്ന കെ.സ്റ്റുഡിയോ ആര്‍ട്ട് എക്സിബിഷന്‍ ശ്രദ്ധേയമാവുന്നു. ഇല്ലസ്ട്രേറ്ററായ കെ.ഷെരീഫാണ്  പ്രകൃതിയും വിവിധഭാവങ്ങളും പ്രമേയമായ പ്രദര്‍ശനത്തിന് പിന്നില്‍. 

അര്‍ത്ഥവും ആശയവും നേരേ പറഞ്ഞുവയ്ക്കുന്ന നേര്‍രേഖകളൊന്നുമില്ല ഷെരീഫിന്റെ വരകളില്‍. വരകളുടെ ആഴവും അര്‍ത്ഥവുമൊക്കെ  കണ്ടെത്തേണ്ടത് കാഴ്ചക്കാരന്‍ തന്നെ. ചെറുപ്പത്തില്‍ രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിച്ച ഷെരിഫ് തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത് ഈ വരകളിലൂടെയാണ്. എന്നാല്‍ തന്റെ രാഷ്ട്രീയത്തിന് മുന്നണി രാഷ്ട്രീയങ്ങളുമായി ബന്ധമില്ലെന്ന് കൂടി ഷെരീഫ് പറഞ്ഞുവെക്കുന്നു.

പ്രക‍ൃതിയും വിവിധ ജീവിതഭാവങ്ങളുമാണ് പ്രധാനപ്രമേയം.വരള്‍ച്ചയെകുറിക്കുന്ന ചിത്രത്തോട് ചേര്‍ന്ന് തന്നെ ജലമെന്ന പ്രതീക്ഷയും നല്‍കിയിട്ടുണ്ട്.പ്രക‍ൃതിയിലെ ഒരോന്നിന്റെയും വിവിധഭാവങ്ങളാണ് ഓരോ ചിത്രങ്ങളായി മാറിയിരിക്കുന്നത്.ഇല്ലസ്ട്രേഷനിലും തന്റെ പുതിയ ആഖ്യാനരീതികൊണ്ട്് ശ്രദ്ധേയനാണ് ചിത്രകാരന്‍.ഏപ്രില്‍ ഒന്നാം തിയതി ആരംഭിച്ച പ്രദര്‍ശനം ശനിയാഴ്ച അവസാനിക്കും

MORE IN KERALA
SHOW MORE
Loading...
Loading...