വാർത്തകളൊക്കെയും മാധ്യമസൃഷ്ടി; ബാബുവിന് വോട്ടുതേടി വേണു രാജാമണിയും

baburaja
SHARE

മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകളൊക്കെയും തല്‍പര കക്ഷികളുടെ മാധ്യമസൃഷ്ടിയായിരുന്നുവെന്ന് തൃപ്പൂണിത്തുറയിെല യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു. തൃപ്പൂണിത്തുറയില്‍ വികസനം വരാന്‍ കെ.ബാബുവിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വേണു രാജാമണി. കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിദ്യാര്‍ഥികളടക്കമുള്ളവരുമായി വേണു രാജാമണി നടത്തിയ സംവാദ സദസിലായിരുന്നു ഈ പ്രതികരണവേദി.

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥികളടക്കമുള്ളവരുമായി തന്റെ വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുമ്പോഴാണ് വേണു രാജാമണി കെ.ബാബുവിനായി വോട്ട് തേടിയത്. തൃപ്പൂണിത്തുറയുടെ സുസ്ഥിര വികസനത്തിന് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വികസന കാഴ്ചപ്പാടുകള്‍ സംബന്ധിച്ച ചോദ്യത്തിന് വേണുരാജാമണി മറുപടി നല്‍കുമ്പോഴാണ് കെ.ബാബു വേദിയിലേക്ക് എത്തിയത്. തൃപ്പൂണിത്തുറയില്‍ മല്‍സരിക്കാന്‍ ഒരു ഘട്ടത്തിലും വേണുരാജാമണി ആഗ്രഹിച്ചിരുന്നില്ലെന്നും ഒരാളെ കൊല്ലാന്‍ മറ്റൊരാളുടെ പേര് ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നുെവന്നുമാണ് കരുതേണ്ടതെന്നും കെ.ബാബു പറഞ്ഞു.

മണ്ഡലത്തില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും താന്‍ മന്ത്രിയായിരുന്ന കാലത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും കെ.ബാബു ആരോപിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...