നാട്ടുകാർ പിടിച്ച പെരുമ്പാമ്പ് പഞ്ചായത്ത് മെംബർക്കു പുലിവാൽ; അവസാനം സംഭവിച്ചത്

idukki-muttom-reticulated-python-snake.jpg.image.845.440
SHARE

നാട്ടുകാർ പിടികൂടിയ പാമ്പ് പഞ്ചായത്ത് മെംബർക്കു പുലിവാലായി. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികിൽ കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാർ വെട്ടിലായി.

സംഭവം അറിഞ്ഞു പാമ്പിനെ കാണാൻ പഞ്ചായത്ത് അംഗം അരുൺ പൂച്ചക്കുഴിയെത്തി. പലതവണ വനം വകുപ്പുകാരെ വിളിച്ചെങ്കിലും രാത്രി ഡ്യൂട്ടി 2 വനിതകൾക്കായതിനാൽ രാത്രി എത്താൻ കഴിയില്ലെന്നായിരുന്നു നിലപാട്. ഇവർ വരുന്നതുവരെ പാമ്പിനെ സൂക്ഷിക്കാൻ പ്രദേശവാസികൾക്കും ഭീതി. നാട്ടുകാരുടെ ആവശ്യപ്രകാരം അരുൺ പൂച്ചക്കുഴി പെരുമ്പാമ്പിനെ ഏറ്റെടുത്തു.

തുടർന്നു പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസും വനപാലകരെ അറിയിക്കാൻ പറയുകയായിരുന്നു. ഏറെ നേരം നോക്കി മറ്റു മാർഗമില്ലാതെ പഞ്ചായത്ത് അംഗം സുഹൃത്തിനെയും കൂട്ടി പാമ്പിനെ മുട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസുകാർ പാമ്പിനെ കൈപ്പറ്റി പൊലീസ് ജീപ്പിൽ മൂലമറ്റത്തെ സെഷൻ ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചു. ഇന്നലെ ഇതിനെ ഇടുക്കി വനത്തിൽ തുറന്നുവിട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...