അന്നം മുടങ്ങില്ല; സുജാതയ്ക്ക് തട്ടുകടയുമായി ടെക് ക്യൂ ജീവനക്കാർ

sujatha-28
SHARE

കൊച്ചി ഡി.എച്ച് റോഡില്‍ കളവുപോയ തട്ടുകടയുടെ ഉടമ  സുജാത രാധാകൃഷ്ണന് തുണയുമായി സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍. തട്ടുകട നടത്താനുള്ള പുതിയ ഉന്തുവണ്ടി കൊച്ചിയിലെ ടെക് ക്യു കമ്പനിയിലെ ജീവനക്കാരാണ് സമ്മാനിച്ചത്. സുജാതയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സഹായമെത്തിയത്.  

ഉപജീവനത്തിന് ആകെയുണ്ടായിരുന്ന തട്ടുകട കളവുപോയപ്പോള്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്ന് സുജാതയ്ക്കറിയില്ലായിരുന്നു. സുജാതയുടെ നിസഹായവസ്ഥ മനോരമ ന്യൂസാണ് പുറത്തെത്തിച്ചത്. കടത്തിനുമേല്‍കടവുമായി നിന്ന സുജാതയ്ക്ക് പുതിയ തട്ടുകട  വാങ്ങുന്നത്  ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. മനോരമ ന്യൂസ് വാര്‍ത്ത കണ്ട ധാരാളം പേര്‍ പക്ഷെ സഹായവുമായി മുന്നോട്ട് വന്നു. അക്കൂട്ടത്തിലാണ് കൊച്ചിയിലെ ടെക്് ക്യുവില്‍നിന്നുള്ള സുമനസുകളും സഹായമെത്തിച്ചത്. 

കോവിഡ് കാലത്തെ കവര്‍ച്ച വാര്‍ത്തയായപ്പോള്‍ സുജാതയ്ക്ക് തുണയായവര്‍ക്കും ചിലത് പറയാനുണ്ട്. സുജാത തട്ടുകട നടത്തിയിരുന്നതിന് സമീപത്തെ മൃഗാശുപത്രിയില്‍ നിന്നടക്കം സഹായം ലഭിച്ചിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...