സമരതീക്ഷ്ണകാലം ഓർത്ത് ഒരു തലമുറ; സിഎംഎസിൽ ഒത്തുകൂടി പഴയ എസ്എഫ്ഐക്കാർ

cms-28
SHARE

വിപ്ലവ ഓർമകളുടെ കൊടിക്കീഴിൽ  കോട്ടയം സിഎംഎസ് കോളേജിലെ പൂർവകാല എസ്എഫ്ഐ പ്രവർത്തകർ ഒത്തുകൂടി. എസ്എഫ്ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്‍റും പത്ര പ്രവർത്തകനുമായ എൻ. റാം സംഗമം ഉദ്ഘാടനം ചെയ്തു. ചരിത്രമുറങ്ങുന്ന കലാലയമുറ്റത്ത് 1974 ബാച്ച് മുതലുള്ള എസ്എഫഐ പ്രവർത്തകര്‍ ഒത്തുചേർന്നു. പല വഴിപിരിഞ്ഞുപോയവരുടെ യൗവ്വനത്തിലെ സമരതീക്ഷണകാലത്തിലേക്കൊരു മടക്കം. ആവിഷ്കാര സ്വാതന്ത്ര്യം പോലും അപകടത്തിലായ ഈ കാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന ചടങ്ങ്. 

എസ്എഫ്ഐ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ ക്യാമ്പസുകളിൽ  പൂർവകാല പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുന്നത്.  പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകന്നുപോയ വ്യക്തികളെയും കുടുംബങ്ങളെയും തിരികെ എത്തിക്കുക എന്ന ലക്ഷ്യവും സംഗമങ്ങൾക്കുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...