ജലസേചന സൗകര്യമില്ല; ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു

coal
SHARE

ജലസേചന സൗകര്യമില്ലാത്തത് മലപ്പുറം പൊന്നാനി കോൾപാടങ്ങളിലെ  ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു. നാലായിരത്തോളം കർഷകർ ഇവിടെ കൃഷി നടത്തുന്നുണ്ട്.  ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണം എന്നാണ് ആവശ്യം. 

മലപ്പുറം ജില്ലയുടെ നെല്ലറയാണ് പൊന്നാനി കോൾ. 

പതിനായിരം ഏക്കറോളം വരും വ്യാപ്തി. ഇതിൽ ഏഴായിരം ഏക്കറിലും കൃഷിയുണ്ട്. നാലായിരത്തോളം ചെറുകിട കർഷകർ ഇക്കുറി കൃഷിയിറക്കി. ബണ്ടുകൾ നിർമ്മിച്ചാണ് ജലസംഭരണം.എന്നാൽ ഇത് പര്യാപ്തമല്ല. ലിങ്ക് കാനാലുകളിലൂടെ 

ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കണമെന്നാണ് ആവശ്യം. 

മാർച്ചു മാസം  മുതലാണ്  വിളവെടുപ്പ് തുടങ്ങുക. കഴിഞ്ഞ തവണ വരൾച്ച പ്രതിസന്ധിയായിരുന്നു.ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ലഭിക്കുന്ന പദ്ധതി കാത്തിരിക്കുകയാണ് കർഷകർ. 

MORE IN KERALA
SHOW MORE
Loading...
Loading...