സർക്കാർ നടപടിയില്ല; തലമുണ്ഡനം ചെയ്ത് വാളയാറിലെ അമ്മ; പ്രതിഷേധം

walayar
SHARE

വാളയാർ പീഡന കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും സംസ്ഥാനമൊട്ടാകെ സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നും അമ്മ പറഞ്ഞു. അമ്മയ്ക്ക് പിന്തുണയുമായി കൊച്ചിയിൽ മാർച്ച് നാലിന് നൂറുപേർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും.

സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെ യും രൂക്ഷ വിമർശനമുയർത്തിയായിരുന്നു തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധം. പാലക്കാട് സമരപ്പന്തലിൽ നൂറിലധികം പേരെ സാക്ഷിയാക്കി വാളയാർ കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. 

ഇവർക്ക് പിന്തുണയുമായി

 ഡിഎച്ച്ആർഎം നേതാവ് സെലീന പ്രക്കാനം, ബിന്ദു കമലൻ എന്നിവരും  തലക്ഷൗരം ചെയ്തു.

ഇരകൾക്കൊപ്പം എന്ന് സർക്കാർ പറയുമ്പോഴും നീതി കിട്ടിയില്ല. ഇനിയൊരമ്മക്കും തെരുവിൽ കിടക്കേണ്ട അവസ്ഥ വരരുത് . കൂടുതൽ പേർ 

തലമുണ്ഡനം ചെയ്ത്

 സംസ്ഥാനത്തുടനീളം സർക്കാരിനെതിരെ പ്രചരണത്തിനിറങ്ങും. മാർച്ച് നാലിന് കൊച്ചിയിൽ നൂറുപേർ തലമുണ്ഡനം ചെയ്യും.

 നേരത്തെ സമരം ചെയ്തപ്പോൾ എന്തിനാണ് ഈ സമരമെന്ന് ചോദിച്ച മന്ത്രി എ കെ ബാലനെതിരെയും 

രൂക്ഷവിമർശനം ഉണായി.  വാളയാർ നീതി സമരസമിതിയാണ് ജനുവരി 26 മുതൽ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം സത്യഗ്രഹ സമരവും നിരാഹാരവും തുടങ്ങിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ്  ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സമരസമിതിയും അമ്മയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നതാണ്. വരും ദിവസങ്ങളിലെ പ്രതിഷേധം. 

MORE IN KERALA
SHOW MORE
Loading...
Loading...