ഈ മത്സര റോഡിന് വേണ്ടി; തിരിച്ചടി നൽകാൻ ഓഫ് റോഡ് കൂട്ടായ്‌മ

roadeletion
SHARE

ഒരു റോഡിന് വേണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കണ്ണൂരിലെ ഓഫ് റോഡ് കൂട്ടായ്‌മ. തളിപ്പറമ്പ് ഇരിക്കൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വളക്കൈ - കൊയ്യം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നീക്കം. ജനപ്രതിനിധികളാരും റോഡിന് വേണ്ടി ഒന്നു ചെയ്തില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.  

മലയോര മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന റോഡാണ് ഈ കാണുന്ന വളക്കൈ - കൊയ്യം റോഡ്. എന്നിട്ടും റോഡ് ടാർ ചെയ്യാനോ വീതി കൂട്ടാനോ ഇതുവരെ ആയിട്ടില്ല.  വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാം. ജയിംസ് മാത്യു എംഎൽഎ അടക്കമുള്ളവർ വിഷയത്തിൽ ആദ്യ ഘട്ടത്തിൽ ഇടപ്പെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഓഫ് റോഡ് കൂട്ടായ്‌മ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. തളിപ്പറമ്പ്‌, ഇരിക്കൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും. 

തിരഞ്ഞെടുപ്പിൽ തിരിച്ചടി കൊടുക്കുന്നതിലൂടെയെങ്കിലും റോഡിന് ശാപമോക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്‌മ. 

MORE IN KERALA
SHOW MORE
Loading...
Loading...