മായാത്ത ചരിത്രം; തിരഞ്ഞെടുപ്പ് ഓർമയിൽ നേതാക്കന്മാരുടെ നീലേശ്വരം

trikaripur
SHARE

ബാലറ്റിലൂടെ ലോക ചരിത്രത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത മണ്ഡലമാണ് നീലേശ്വരം. മണ്ഡലം ഇന്ന് ഇല്ലാതായെങ്കിലും തിരഞ്ഞെടുപ്പ് ഓര്‍മകള്‍ ഏറെ പറയാനുണ്ട് നീലേശ്വരം ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിന്. മണ്ഡലചരിത്രം കാണാം..... 

നീലേശ്വരം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വരെ നീളുന്ന മണ്ഡലമായിരുന്നു നീലേശ്വരം. ഒരേ മണ്ഡലത്തിൽ തന്നെ ഒരു ജനറൽ സീറ്റും ഒരു സംവരണ സീറ്റും ഉൾപ്പെടുത്തിയ രാജ്യത്തെ ചുരുക്കം ദ്വയാംഗമണ്ഡലങ്ങളിൽ ഒന്നുകൂടിയായിരുന്നു. 1957ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാടാണ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായത്. കർഷക സമരങ്ങളുടെ ഈറ്റില്ലമായിരുന്ന കയ്യൂരും നീലേശ്വരം പാലായിയും  ഉൾപ്പെട്ട പ്രദേശത്തു മല്‍സരിക്കാന്‍ ഇ.എം.എസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇ.എം.എസിനെ പോലെ തന്നെയാണ് ഇ.കെ.നായനാരും നീലേശ്വരത്തേക്ക് എത്തുന്നത്. 1987ലെ തിരഞ്ഞെടുപ്പില്‍ സിപിഎം മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ.കെ.നായനാരെയാണ് കണ്ടത്. സുരക്ഷിത മണ്ഡലങ്ങൾ തേടിയപ്പോൾ നായനാർ പാർട്ടി നേതൃത്വത്തിന് മുൻപാകെ പറഞ്ഞത് തൃക്കരിപ്പൂർ മണ്ഡലം മതിയെന്നായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധന കാലത്ത് 1946ൽ കയ്യൂർ, ഉദിനൂർ, എളേരി മേഖലകളിൽ ഒളിച്ചു പാർത്തിരുന്നു നായനാര്‍. ആദ്യ മുഖ്യമന്ത്രിയെ ഉൾപ്പെടെ തിരഞ്ഞെടുത്ത നീലേശ്വരം മണ്ഡലം ഇന്ന് ഇല്ലാതായത് ചരിത്രത്തിലെ വൈരുധ്യമായി അവശേഷിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...