തട്ടിക്കൊണ്ടുപോകലിന് വ്യത്യസ്ത ചുമതലകളുമായി 3 സംഘങ്ങൾ; മാന്നാറിൽ തെളിവെടുപ്പ്

mannar
SHARE

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ അറസ്റ്റിലായ അഞ്ചു പ്രതികളെ മാന്നാറില്‍ തെളിവെ‌ടുപ്പിനെത്തിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം  വിശദമായി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് വ്യത്യസ്ത ചുമതലകള്‍ നല്‍കി മൂന്നു സംഘങ്ങളെയാണ്  സ്വര്‍ണക്ക‌ടത്ത് സംഘം നിയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.  

യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച ആയുധങ്ങള്‍ പ്രതികള്‍ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. മാന്നാര്‍ കോട്ടയ്ക്കല്‍ കടവ് പാലത്തില്‍ നിന്ന് ആയുധങ്ങള്‍ ആറ്റിലെറിഞ്ഞു എന്നാണ് പ്രതികള്‍  മൊഴി നല്‍കിയത്. ഇവിടെ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും  ആയുധങ്ങള്‍ കണ്ടെത്താനായില്ല. വീയപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ബോട്ടെത്തിച്ച് തിരച്ചില്‍ തുടരുകയാണ്. ഇന്നുച്ചയ്ക്കുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് വ്യത്യസ്ത ചുമതലകള്‍ നല്‍കി മൂന്നു സംഘങ്ങളെയാണ്  സ്വര്‍ണക്ക‌ടത്ത് സംഘം നിയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം,എറണാകുളം,മാന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് യുവതിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ പങ്കാളികളായത്. മാന്നാറില്‍ നിന്നുള്ള സംഘമാണ് യുവതിയുടെ വീടാക്രമിച്ച് യുവതിയെ പുറത്തെത്തിച്ച് സംഘത്തിന്  കൈമാറിയത്. ഇന്നലെ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ പരുമല, തിരുവല്ല സ്വദേശികളായ മൂന്നുപേരും കഴിഞ്ഞ ദിവസം അറസ്റ്റിലായ മാന്നാര്‍ സ്വദേശിയും യുവതിയെ ത‌ട്ടിക്കൊണ്ടുപോകാന്‍ സഹായം നല്‍കിയ മാന്നാര്‍ സംഘത്തില്‍പ്പെട്ടവരാണ്. 

വിദേശത്തുള്ളവരും സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന രാജേഷ് പ്രഭാകരന്‍ എന്നയാളുമടക്കും ഏതാനും പേര്‍ കൂടി പിടിയിലാകാനുണ്ട്. പിടിച്ചെടുത്ത കാര്‍ രാജേഷിന്‍റെ ഭാര്യയുടെ പേരിലുള്ളതാണ്. അതേസമയം പൊലീസിന് യുവതി നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.സ്വര്‍ണക്കടത്ത് സംഘം കൊടുത്തുവിട്ട സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചുവെന്ന് യുവതി പറയുന്നത് തെറ്റാണെന്ന നിഗമനത്തിലാണ് പൊലീസ്.

MORE IN KERALA
SHOW MORE
Loading...
Loading...