കട്ടപ്പനയിൽ കൗതുകക്കാഴ്ചയായി ഭീമൻ ഇഞ്ചി; മണ്ണ് കനിഞ്ഞ് നല്‍കിയത് 5 കിലോ

ginger
SHARE

കര്‍ഷകനായ ഇടുക്കി കട്ടപ്പന സ്വദേശി അനില്‍ ഇത്തവണ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്തത് ഒരു കൗതുകമാണ്. അഞ്ച് കിലോ ഭാരമുള്ള ഭീമന്‍ ഇഞ്ചിയാണ് അനിലിന് മണ്ണ് കനിഞ്ഞ് നല്‍കിയത്. 

ഇതാണ് കട്ടപ്പനക്കാര്‍ക്ക് കൗതുകമായ ഇഞ്ചി. കൃഷിയിടത്തില്‍ ഇഞ്ചി നട്ടപ്പോള്‍ ഇങ്ങനൊരു വിളവെടുപ്പ് അനിലും പ്രതീക്ഷിച്ചില്ല. ഇഞ്ചിക്ക് അഞ്ച് കിലോ ഭാരമുണ്ട്. വളമൊന്നും ചെയ്യാതെയാണ് മണ്ണ് ഇത്രയും വിളവ് നല്‍കിയത്. 

മുന്‍പ് വില്‍ക്കാനായി ഇഞ്ചി കൃഷി ചെയ്തിരുന്നുവെങ്കിലും വില ലഭിക്കാതായതോടെയാണ് അവസാനിപ്പിച്ചത്. ഇപ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമാണ് അനിലിന്റെ കൃഷി. വിളവെടുപ്പ് വമ്പന്‍ ഹിറ്റായതോടെ വീണ്ടും ഇഞ്ചി കൃഷി തുടങ്ങിയാലോയെന്നാണ് അനിലിന്റെ ആലോചന. ഒട്ടേറെപേരാണ് ഭീമന്‍ ഇഞ്ചി കാണാന്‍ ഇവിടേയ്ക്ക് എത്തുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...