ഓരോ മണിക്കൂറിലും ഓരോ ഉദ്ഘാടനം; തിരഞ്ഞെടുപ്പിൽ കണ്ണുനട്ട ഒരാഴ്ച

pinarayivijayn
SHARE

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴി‌ഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് ഉദ്ഘാടന പെരുമഴയായിരുന്നു.  പുഗലൂര്‍..തൃശൂര്‍  വൈദ്യുത പ്രസരണ പദ്ധതി മുതല്‍ ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്ന ധനവകുപ്പിന്റെ ഉത്തരവ് വരെ വികസനത്തിലും ജനപ്രിയതയിലും ഊന്നിയ തീരുമാനങ്ങളാണ് റെക്കോര്‍ഡ് വേഗത്തില്‍ പ്രഖ്യാപിച്ചത്. അതേസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദവും റാങ്ക്ഹോള്‍ഡേഴ്സിന്‍റെ സമരവും പ്രതിസന്ധിയായി.  

കഴി‍ഞ്ഞ ഒരാഴ്ച സംസ്ഥാനം കണ്ടത് ഒാരോ മണിക്കൂറിലും ഒാരോ ഉത്ഘാടനമാണ്. പത്ത് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന വിദ്യാശ്രീ, സാംസ്ക്കാരിക സമുച്ചയങ്ങളുടെ ഉത്ഘാടനം, തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂര്‍വരെയുള്ള വൈദ്യുതി പ്രസകരണ ലൈനിന്‍റെ തുടക്കം , ജനജാഗ്രതാ പോര്‍ട്ടല്‍,  തിരുവനന്തപുരത്തെ സ്്മാര്‍ട്ട് സിറ്റിറോഡ്, പാലക്കാട് ജലസേചന പദ്ധതികള്‍ ഇവക്ക് കഴഞ്ഞ‍്‍വെള്ളിയാഴ്ച മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയും മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. അര്‍ഥസൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവരുടെ വസ്തു നികുതി ഒഴിവാക്കിയത് ശ്രദ്ധേയമായി. കെ.എസ്.ആര്‍ടി.സി റീസ്ട്രക്ച്ചര്‍ പദ്ധതി, സ്വിഫ്റ്റ് എന്നിവക്ക് തുടക്കം കുറിച്ചു. എല്ലാ സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെും ബന്ധിപ്പിക്കുന്ന കാള്‍നെറ്റ്, നോണ്‍ബീറ്റാല്ക്ട്ം ഇന്‍ജക്ഷന്‍  പ്്ളാന്‍റ് ആറ് മത്സ്യബന്ധന തുറുഖങ്ങള്‍ , ഇങ്ങനെ വിവിധ മേഖലകളില്‍പുതിയ പദ്ധതികള്‍ തുടങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടു മുന്‍പ് ബജറ്റില്‍പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാകക്ുമെന്നൊരു ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. 82 കായിക താരങ്ങള്‍ക്ക് ജോലിനല്‍കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. പ്രവാസികള്‍ക്ക് നാട്ടിലെത്തുമ്പോഴുള്ള ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി. പല ഉത്ഘാടനങ്ങളും മുഖ്യമന്ത്രി ഒാണ്‍ലൈനായിനിര്‍വഹിച്ചപ്പോള്‍ ഇടുക്കിപാക്കേജ് അവിടെയെത്തി തന്നെ  പ്രഖ്യാപിച്ചു. PTC  വന്‍തിരപോലെ വന്ന ആഴക്കടല്‍മത്സ്യബന്ധന വിവാദവും റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരവും ജനപ്രിയ പ്രഖ്യാപനങ്ങളുടെ ശോഭ കെടുത്തി. പക്ഷെ ഇത് വോട്ടര്‍മാരെ സ്വാധീനിച്ചോ എന്നറിയാന്‍ മേയ് രണ്ടാം തീയതിവരെ കാത്തിരിക്കണം. 

MORE IN KERALA
SHOW MORE
Loading...
Loading...