ഇന്ധന വിലവർധനയ്ക്കെതിരെ ഓട്ടോ കെട്ടിവലിച്ചു; തരൂർ എംപിയുടെ വിഡിയോ

tharoorwb
SHARE

 കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്.

ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്. ഓട്ടോറിക്ഷ കെട്ടി വലിക്കുന്നതിന്റെ ദൃശ്യം തരൂർ ട്വിറ്ററിൽ പങ്കുവച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...