ദൂരെ നിന്നു കാണുമ്പോൾ നേർവഴി; മരണം പതിയിരിക്കുന്ന മെട്രോ തൂണുകൾ; പ്രതിഷേധം

accidentwb
SHARE

ദൂരെനിന്നു കാണുമ്പോൾ നേരെയുള്ള വഴിയാണെന്നു കരുതി അമിത വേഗമെടുക്കും. അടുത്തെത്തുമ്പോൾ വളവെന്നു മനസ്സിലാക്കി പെട്ടെന്ന് തിരിക്കാനാകാതെ വണ്ടി തെന്നി തൂണിലോ തൂണുകൾക്കു മധ്യത്തിലുള്ള വഴിവിളക്കു കാലിലോ ഇടിക്കുന്നതോടെ അപകടമുണ്ടാകുന്നു.

 എറണാകുളം സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളം ജംക്‌ഷൻ മുതൽ എളംകുളം മെട്രോ സ്റ്റേഷൻ വരെയുള്ള 200 മീറ്റർ റോഡ്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ അമിത വേഗത്തിലെത്തിയ ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് എളംകുളം ജംക്‌ഷനു വടക്കുഭാഗത്തുള്ള രണ്ടു 

യുവാക്കൾ. എളംകുളം കുടുംബി കോളനി പ്ലോട്ട് നമ്പർ 57ൽ താമസിക്കുന്ന സുമേഷ് (24),  ചാത്തേടത്തു വീട്ടിൽ വേണുവിന്റെ മകൻ വിശാൽ (25) എന്നിവരാണ് മരിച്ചത്. മരണക്കെണിയായി മാറുകയാണ് ഈ മെട്രോ തൂണുകൾഇത്തരത്തിലുള്ള അപകടത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഒൻപതു പേരെങ്കിലും ഇതേ സ്ഥലത്ത് മരിച്ചതായാണ് കണക്ക്. അതിലേറെ വാഹനങ്ങൾ 

ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. കഴി‍ഞ്ഞ മാസം ഇതേ സ്ഥലത്തുത്തന്നെ റോഡിന്റെ എതിർ ഭാഗത്ത് അമിത വേഗത്തിലെത്തിയ കാർ അപകടത്തിൽപെട്ട് യാത്രക്കാർ മരിക്കുകയും കാർ പൂർണമായും തകരുകയും ചെയ്തിരുന്നു. ഇവിടെ സ്പീഡ്ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊലീസ് സാമീപ്യം പതിവാക്കുന്നതും അപകടം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ സൂപ്പർ ബൈക്കുകൾ ഉപയോഗിച്ച് റേസിങ് നടക്കുന്നുണ്ടെന്നാണ് നാട്ടുകാരിൽനിന്നു ലഭിക്കുന്ന വിവരം. രാത്രി വൈകിയും കാതടപ്പിക്കുന്ന ശബ്ദത്തിൽ കാറുകളും ബൈക്കുകളും അതിവേഗം 

പോകുന്നതു പതിവാണെന്നും പലപ്പോഴും ഉറക്കത്തിൽനിന്നു ഞെട്ടി ഉണരുന്ന സാഹചര്യമുണ്ടെന്നും സമീപവാസികൾ പറയുന്നു. പ്രതിഷേധ സൂചകമായി നാട്ടുകാർ തൂണിനടുത്ത് റീത്ത് വെച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...