നെയ്‍വിളക്കിന്റെ നിറകാന്തിയിൽ ചോറ്റാനിക്കരയിൽ ആയിരങ്ങൾ മകം തൊഴുതു

hottnaikara
SHARE

ചോറ്റാനിക്കര മകം തൊഴൽ കർശന കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷിച്ചു. വിശേഷ പൂജകൾക്ക് ശേഷം അഭയവരദ മുദ്രകൾ ചാർത്തിയാണ് ദേവി ദർശനം നൽകിയത്. മൂകാംബിക ദേവിയുടെ ജ്യോതി ശങ്കരാചര്യർ ആനയിച്ചു കൊണ്ടുവന്ന് സ്ഥാപിച്ച ജ്യോതിയനക്കരയെന്ന ചോറ്റാനിക്കരയിലെ ഏറ്റവും പ്രാധാന്യമുള്ള ആട്ട വിശേഷമാണ് മകം തൊഴൽ. വില്വമംഗലം സ്വാമിയാർക്ക് ലക്ഷ്മിനാരായണ സങ്കല്പത്തിൽ ദേവി വിശ്വരൂപ ദർശനം നൽകിയതിന്റെ സ്മരണയാണ് ഓരോ മകം തൊഴലും

രാവിലെ ഓണക്കുറ്റിച്ചിറയിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തെറിയാണ് ശാസ്ത സമേതയായി ദേവി തിടമ്പ് എഴുന്നള്ളിച്ചത്. തുടർന്ന് വിശേഷാൽ പൂജകൾക്ക് ശേഷം അലങ്കാരത്തിനായി നടയടച്ചു. മകം നാളിലെ വിശേഷതയെന്നോണം വലതുകയ്യിൽ തങ്കഗോളകയുമേന്തിയാണ് ദേവിയെ ചമയിക്കുന്നത്. തുടർന്ന് വില്വ മംഗലത്തിനു ദർശനമെകിയെന്ന് കരുതപ്പെടുന്ന മിഥുനലഗ്നത്തിൽ അതായത് ഉച്ച കഴിഞ്ഞ് 2മണിക്ക് മകം തൊഴലിനായി നട തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കരുതലോടെയാണ് ദേവി ദർശനത്തിനായി ആളുകളെ കടത്തിവിട്ടത്. മാസ്ക് നിർബന്ധമായിരുന്നു. അകലം പാലിക്കാനും പോലീസ് കൃത്യമായി കരുതലെടുത്തു.

മകം തൊഴുതാൽ കന്യകകൾക്ക് ശീഘ്ര മംഗല്യവും വിവാഹിതകൾക്ക് ദീർഘ മംഗല്യവും സൽസന്താന ലബ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം സരസ്വതി ഭാവത്തിൽ രാവിലെ സങ്കല്പമുള്ള ദേവിയെ ധ്യാനിച്ചാൽ വിദ്യ നേട്ടവും, ഉച്ച സമയത്തെ ഭദ്രകാളിയെ സ്മരിച്ചാൽ ശത്രുസംഹാരവും വൈകീട്ടാതെ ദുർഗയെ പ്രാർത്ഥിച്ചാൽ ദുഃഖ ശാന്തിയും പ്രാപ്യമെന്നാണ് ഐതിഹ്യം. ജനരഞ്ജിനി രാഗത്തിലെ പാഹിമാം ശ്രീ രാജരാജേശ്വരി എന്ന ദേവി കീർത്തനം ആലപിക്കാതെ ശെമ്മാങ്കുടി ഭാഗവതർ തന്റെ കച്ചേരി അവസാനിപ്പിക്കറില്ലത്രേ. ഒരു മനുഷ്യയുസ്സിന്റെ വിജയത്തിനാധാരമായ ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയശക്തിയും സമന്വയിച്ച ബിംബകല്പനയാണ് ചോറ്റാനിക്കരയമ്മയെന്നും വിശ്വസിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...