‘കുട്ടികളെ തൊടരുത്’; നടന്നു നടന്നു പറയും; ഇത് ഒറ്റയാൾ പോരാട്ടം

childwb
SHARE

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ ഒറ്റയാള്‍ പോരാട്ടം. പാലക്കാട് ചാലിശേരി സ്വദേശി മുഹമ്മദ് ജംഷീദാണ്  കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയാത്ര നടത്തുന്നത്

കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ . അതിനെതിരെ സമൂഹത്തെ ബോധനവല്‍ക്കരിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം അതിനായാണ് ഈ യാത്ര. ഈ മാസം 13 ന് കാസര്‍ക്കോട് പൊലിസ് സ്റ്റേഷനില്‍ നിന്നാണ് നടന്നു തുടങ്ങിയത്.ഒരു ദിവസം 50 കിലോമീറ്ററെങ്കിലും നടക്കും.

യാത്രക്ക് മുന്നോടിയായി എല്ലാ ദിവസവും 40 കിലോമീറ്റര്‍ നടന്നു പരിശീലനം നടത്തിയിരുന്നു.45 ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തുകയാണ് ലക്ഷ്യം. 

യാത്രയെ കുറിച്ചറിഞ്ഞ് വഴിനീളെ  ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കുന്നവരുണ്ട്. ചാലിശേരിയിലെ ഒരു ക്ലബ് പ്രോല്‍സാഹനമായി ചെറിയൊരു തുക 

ജംഷീദിന് നല്‍കിയിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...