'ലെഫ്റ്റ് ഡ്യൂപ്ലിക്കേറ്റ് ഫ്രണ്ട്'; എൽഡിഎഫിനെ പരിഹസിച്ച് പ്രഹ്ളാദ് ജോഷി

nda-23
SHARE

എല്‍.ഡി.എഫ് എന്നാല്‍ ലെഫ്റ്റ് ഡ്യൂപ്ലിക്കേറ്റ് ഫ്രന്‍റ് എന്നായിമാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. കേരളത്തില്‍ അഴിമതി സാര്‍വത്രികമായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന പശ്ചിമ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പുതുച്ചേരി ദക്ഷിണേന്ത്യയില്‍ ബി.ജെപി ഭരണം നേടുന്ന രണ്ടാംസംസ്ഥാനമായി മാറുമെന്ന് പറഞ്ഞു. കേരളത്തിലും അല്‍ഭുതങ്ങള്‍ കാട്ടും. സി.പി.എമ്മിനോട് കോണ്‍ഗ്രസിനുള്ള നയം എന്താണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണം. കേരളത്തിന്റെ സമസ്തമേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയും നടമാടുന്നുവെന്നും ജോഷി പറഞ്ഞു.

നേരത്തെ അദ്ദേഹം എന്‍.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. തുഷാര്‍വെള്ളാപ്പള്ളി ഉള്‍പ്പടെ എല്ലാ ഘടകകക്ഷിനേതാക്കളും പങ്കെടുത്തു. തുടര്‍ന്ന് എന്‍.ഡി.എയുടെ യോഗവും ചേര്‍ന്നു.

MORE IN KERALA
SHOW MORE
Loading...
Loading...