അർപ്പണബോധം, രാജ്യസ്നേഹം; തന്റെ ഛായാചിത്രം വരച്ച മലയാളി വിദ്യാർഥിക്ക് നന്ദി പറഞ്ഞ് മോദി

saran-sasikumar.jpg.image.845.440
SHARE

പ്രധാനമന്ത്രിയുടെ ഛായാചിത്രം വരച്ച് അദ്ദേഹത്തിൽ നിന്നു തന്നെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളി വിദ്യാർഥി. കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന 14 വയസ്സുകാരനായ മലയാളി വിദ്യാർഥിയാണ് താരമായത്. ജനുവരി 26–ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ശരൺ ശശികുമാർ മോദിയുടെ ഛായാചിത്രം വരച്ച് സമ്മാനമായി നൽകിയത്. ആറു പാളികളുള്ള സ്റ്റെൻസിൽ ഛായാചിത്രം, ജനുവരിയിൽ യുഎഇ സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ വഴിയാണു പ്രധാനമന്ത്രി മോദിക്കു കൈമാറിയത്. ചിത്രത്തിനു നന്ദി അറിയിച്ചു പ്രധാനമന്ത്രി അയച്ച കത്ത് ശരൺ തന്നെയാണ് ട്വീറ്ററിൽ പങ്കുവെച്ചത്. 

‘പ്രിയപ്പെട്ട ശരൺ, താങ്കൾ വരച്ച ചിത്രം കിട്ട. ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി. നമ്മുടെ  ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും ഭാവനയെ സർഗാത്മകതയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാധ്യമമാണു കല. ഈ ഛായാചിത്രം പെയിന്റിങ്ങിനോടുള്ള അർപ്പണബോധം പ്രതിഫലിപ്പിക്കുന്നു, ഒപ്പം രാജ്യത്തോടുള്ള സ്നേഹവും. വരും വർഷങ്ങളിൽ കലാപരമായ കഴിവുകൾ നിങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ട്. കൂടുതൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത് തുടരുക. അക്കാദമിക് മേഖലയിൽ മികവ് പുലർത്തുകയും വേണം. തിളക്കമാർന്ന ഭാവിക്കു ഹൃദയംനിറഞ്ഞ ആശംസകൾ’– മോദിയുടെ വാക്കുകളിങ്ങനെ

മോദിയുടെ വാക്കുകൾ  വളർന്നുവരുന്ന കലാകാരന്മാർക്കു പ്രചോദനമാണെന്നും കഠിനാധ്വാനിയായ മോദിയുടെ കത്ത് പ്രത്യേകമായി സൂക്ഷിക്കുമെന്നും ശരൺ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...