കെ.എസ്.ആർ.ടി.സി പണിമുടക്ക്; ദുരിതത്തിലായി യാത്രക്കാർ

ksrtcwb
SHARE

കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. ജീവനക്കാരുടെ കുറവ് കാരണം 15 ശതമാനത്തിൽ താഴെ സർവീസുകളേ അയയ്ക്കാനായുള്ളു. 35 ഡിപ്പോകളിൽ ഒരു ബസുപോലും ഓടിയില്ല .ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയായ ടി ഡി എഫും ബി എം എസും പ്രഖ്യാപിച്ച പണിമുടക്കാണ് KSRTC യേയും യാത്രക്കാരേയും ഒരുപോലെ ബാധിച്ചത്

ദിവസം 3100 സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാനത്ത് ഇന്ന് നാനൂറിൽ താഴെ സർവീസേ അയയ്ക്കാനായുള്ളു. ഏറ്റവും കൂടുതൽ സർവീസുകളുള്ള തെക്കൻ മേഖലയിൽ ആകെയുള്ള 1106 ബസുകളിൽ ഓടിയത് 152 എണ്ണം മാത്രം. കൊട്ടാരക്കര, പാലക്കാട് തുടങ്ങിയ പ്രധാന ഡിപ്പോകളടക്കം 35 ഡിപ്പോകളിൽ ഒരു സർവീസ് പോലും ഓപ്പറേറ്റ് ചെയ്യാനായില്ല.

ദീർഘദൂര സർവീസുകളിൽ ഭൂരിഭാഗവും മുടങ്ങി. തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ നിന്ന് ഒരു സർവീസാണ് അയച്ചത്.സമരം ഒഴിവാക്കാൻ സി എം ഡി ബിജു പ്രഭാകർ ഇന്നലെ  തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും  പരാജയപ്പെട്ടിരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന്  അർദ്ധരാത്രി വരെ തുടരും. 

MORE IN KERALA
SHOW MORE
Loading...
Loading...