വയനാടിന്റെ ‘പ്രധാനമന്ത്രി’ വയനാട്ടിൽ ട്രാക്ടർ ഓടിച്ച് നടക്കുന്നു; പരിഹസിച്ച് സുരേന്ദ്രന്‍

surendran-23
SHARE

 രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ ട്രാക്ടർ ഓടിച്ച് നടക്കുന്നു. ഇതിനെക്കാൾ നല്ലത് പഴയ എം.പിയായിരുന്നു. വരുന്ന വഴിയിറങ്ങി പൊറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും വയനാട് ബത്തേരിയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സുരേന്ദ്രൻ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടക‌ളാണ്. പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. ലീഗും സി പി എമ്മും തമ്മിൽ ധാരണയുണ്ട്. പെണ്ണുമ്പിള സർവീസ് കമ്മിഷനാണ് പി എസ് സിയെന്നും അദ്ദേഹം പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...