കോടികൾ മുടക്കിയ കെട്ടിടം കാടുകയറി; കേരളാബാങ്ക് ശാഖകൾക്ക് വാടക അര ലക്ഷത്തിലധികം

bankwb
SHARE

ഇടുക്കി നെടുങ്കണ്ടത്ത് കേരള ബാങ്കിനായ് കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം തുറന്നു പ്രവർത്തിക്കുന്നില്ല. സ്വന്തം കെട്ടിടം കാടുകയറി നശിക്കുമ്പോൾ ബാങ്കിന്റെ നെടുങ്കണ്ടത്തുള്ള രണ്ട് ശാഖകള്‍ പ്രവർത്തിക്കുന്നത് അര ലക്ഷത്തിലധികം രൂപ പ്രതിമാസ വാടക നല്‍കിയാണ്. കുമളി മൂന്നാര്‍ സംസ്ഥാന പാതയോരത്ത് കേരള ബാങ്കിനു വേണ്ടി സെൻട്രൽ ജംക്ഷനിൽ നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്. 2011 ല്‍ 60 ലക്ഷം രൂപ മുടക്കി 

നെടുങ്കണ്ടത്ത് പണികഴിപ്പിച്ച കെട്ടിടം  അഞ്ചു വര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. യാതൊരു പദ്ധതിയുമില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ 2016 ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരണം നടത്തി. എന്നാല്‍ ഇത്രനാളായിട്ടും ബാങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ലെന്നു മാത്രമല്ല കെട്ടിടം ഉപേക്ഷിച്ച മട്ടാണ്

അധികൃതർ തിരിഞ്ഞു നോക്കാറായതോടെ ടൗണിന് നടുവിലെ കെട്ടിടം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കൈയ്യടക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും നാൾക്കുനാൾ നശിച്ചു തുടങ്ങി. 

MORE IN KERALA
SHOW MORE
Loading...
Loading...