126-ാം മാരാമൺ കൺവെൻഷന് സമാപനം; ആത്മനിർവൃതിയിൽ ആയിരങ്ങൾ

maramon-convention
SHARE

126-ാം മാരാമൺ കൺവെൻഷന് പമ്പ തീരത്തെ മാരാമൺ മണൽപ്പുറത്ത് സമാപനം. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ദൈവവചനം കേൾക്കാൻ സംഗമിച്ചിരുന്ന കൺവെൻഷനിൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. കോവിഡാനന്തര കാലഘട്ടത്തിൽ കുടുബങ്ങൾ കേന്ദ്രീകരിച്ചുള്ള പുതിയ ആത്മീയ ജീവിത ശൈലി രൂപപ്പെടണമെന്ന് സമാപനസന്ദേശത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.

ദൈവവചനത്തിൻ്റെ നിറവ്  ഹൃദയത്തിൽ സ്വീകരിച്ച് മാരാമൺ മണൽപ്പുറത്ത് നിന്ന് വിശ്വാസികൾ മടങ്ങി. 126-ാം മാരാമൺ കൺവെൻഷന് സമാപനമായി. ഒരാഴ്ച മണൽ പുറത്തെ കൺവെൻഷൻ പന്തലിൽ നിന്ന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെ വിദൂരങ്ങളിലിരുന്നും ദൈവവചനം കേട്ട ആയിരക്കണക്കിന് വിശ്വാസികൾക്ക് ആത്മനിർവൃതി. രാവിലെ പരസ്യ ആരാധനയോടെയാണ് സമാപന ദിവസത്തെ പരിപാടികൾ ആരംഭിച്ചത് .ഡോ.ജോസഫ് മാർ ബാർണബാസ് മെത്രാപ്പോലീത്ത പ്രസംഗിച്ചു.ബിഷപ് റൂബൻ മാർക്ക് സമാപന യോഗത്തിൽ സുവിശേഷ പ്രസംഗം നടത്തി. കോ വിഡാനന്തര കാലഘട്ടത്തിൽ കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പുതിയ ആത്മീയ ജീവിത ശൈലി രൂപപ്പെടണമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശത്തിൽ പറഞ്ഞു. ലഹരിയും സമൂഹ മാധ്യമങ്ങളുടെ അമിതോപയോഗവും യുവജനങ്ങളുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നും മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൺവെൻഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നു. നവീകരിക്കപ്പെട്ട മനസോടെ അടുത്ത വർഷം വീണ്ടും മാരാമൺ മണൽപ്പുറത്ത് സംഗമിക്കാമെന്ന പ്രതീക്ഷ പങ്കുവച്ചാണ് വിശ്വാസികളുടെ മടക്കം

MORE IN KERALA
SHOW MORE
Loading...
Loading...