മാനം നിറയെ പട്ടങ്ങൾ; കുഞ്ഞന്മാർ മുതൽ വമ്പന്മാർ വരെ; കർഷകർക്ക് ഐക്യദാർഢ്യം

kite
SHARE

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്  കടപ്പുറത്ത് നൂറുകണക്കിന് പട്ടങ്ങള്‍  പറന്നുയര്‍ന്നു.  കുഞ്ഞന്‍ ത്രിവര്‍ണ പട്ടങ്ങളോടൊപ്പം പാരച്യൂട്ട്  ആകൃതിയിലുള്ള വമ്പന്മാരും നഗരത്തിന്റെ  മാനത്ത്  നിറഞ്ഞു 

വൈകുന്നേരം നാലുമണിയോടെയാണ് ത്രിവര്‍ണ ഭംഗിയില്‍ ആദ്യത്തെ പട്ടമുയര്‍ന്നത്.സമയം പിന്നിടുന്തോറും പട്ടങ്ങളുടെ എണ്ണം  കൂടിവന്നു..മിന്നല്‍ വേഗത്തില്‍ പായുന്ന ന്യൂജെന്‍ പട്ടങ്ങളും കൂടിയായപ്പോള്‍ കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യം വര്‍ണ്ണാഭമായി.

മാറ്റത്തിന്റെ കാറ്റിനൊപ്പം പറക്കാന്‍ വയോധികരും യുവാക്കളുമടങ്ങുന്ന വലിയ സംഘമാണ് ബീച്ചില്‍ അണിനിരന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...