മരത്തിൽ രാജവെമ്പാല, കാണാൻ വലിയ ജനകൂട്ടം; നിയന്ത്രിക്കാൻ പൊലീസെത്തി

idukki-mankulam-king-cobra-snake.jpg.image.845.440
SHARE

അടിമാലി ∙ മാങ്കുളം പാമ്പുക്കയത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് മാങ്കുളം റെയ്ഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി പൈങ്ങോട്ടൂരിൽ നിന്നു പാമ്പുപിടുത്തക്കാരനായ ഷൈനെ വരുത്തി രാജവെമ്പാലയെ പിടിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് വലിയ ജനകൂട്ടം എത്തുകയും തുടർന്ന് മാങ്കുളം ഔട്ട് പോലിസ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി ജനത്തെ നിയന്ത്രിച്ചതിനു ശേഷമാണ് പിടിക്കാൻ കഴിഞ്ഞത്. രണ്ടര വയസ്സ് പ്രായവും 8 അടി നീളവുംമുള്ള ആൺ രാജവെമ്പാല ആയിരുന്നു. പാമ്പിനെ വനപാലകർ ഉൾവനത്തിൽ തുറന്നുവിട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...