ഇന്നും കനത്ത് പ്രതിഷേധം; സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

tcr
SHARE

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോടും തൃശൂരും കെഎസ്‍യുവിന്‍റെ പ്രതിഷേധം.  തൃശൂരിലെ പി.എസ്.സി ഓഫിസിന്റെ പേര് പിണറായി സ്വപ്ന കമ്മിഷൻ എന്നാക്കി മാറ്റിയാണ് കെ.എസ്.യു പ്രതിഷേധിച്ചത്. പി. എസ്.സി ഓഫിസിന്റെ ഗേറ്റ് ചാടിക്കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മതിലിൽ പിണറായി സ്വപ്ന കമ്മിഷൻ എന്ന ബോർഡ് സ്ഥാപിച്ചു.  

കെ.എസ്.യു പ്രവർത്തകർ പി.എസ്.സിയുടെ കോഴിക്കോട് ജില്ലാ ഓഫിസ് പൂട്ടി. ഓഫീസിന് മുന്നില്‍ കുത്തിയരുന്ന പ്രവര്‍ത്തകരെ നീക്കം ചെയ്യുന്നതിനിടയില്‍ ഒരു പ്രവര്‍ത്തകനെ കോണിപ്പടിയിലൂടെ വലിച്ചിഴതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ ഉന്തും തളളുമുണ്ടായി. പിന്‍വാതില്‍ നിയമനത്തിനെതിരെ എബിവിപി-യുവമോ‍ര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...