കോഴിയെ നായ പിടിച്ചതിനെച്ചൊല്ലി തർക്കം, അടിപിടി; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

hen
representative image
SHARE

ചാത്തന്നൂർ: കോഴിയെ നായ പിടിച്ചതു സംബന്ധിച്ച തർക്കം അടിപിടിയിലെത്തി; ഇതു കണ്ടു വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചാത്തന്നൂർ താഴം ഇത്തിക്കര ബ്ലോക്ക് ഓഫിസിനു സമീപം അനിത വിലാസത്തിൽ രഘുവരന്റെ ഭാര്യ വി‍ജ്ഞാനവല്ലിയാണ് (76) മരിച്ചത്. പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിയെ നായ പിടികൂടിയതു സംബന്ധിച്ചു മകൻ ജ്യോതിലാലും അയൽവാസിയും തമ്മിലുണ്ടായ വഴക്കിനിടെ വിജ്ഞാനവല്ലിയുടെ മകൾ അനിതയ്ക്ക് അടിയേറ്റു.

ഇതിനിടെ വിജ്ഞാനവല്ലി കുഴഞ്ഞു വീണു. നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  പരുക്കേറ്റ അനിത ആശുപത്രിയിൽ ചികിത്സ തേടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിനു ചാത്തന്നൂർ പൊലീസ് കേസ് എടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...