ലൈഫ് പദ്ധതി; ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത് ചതുപ്പ് സ്ഥലത്ത്

life-flat-03
SHARE

തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്തിരുവല്ല നഗരസഭയില്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ആലോചിക്കുന്നത് ഒറ്റമഴയ്ക്ക് വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ് സ്ഥലത്ത്. ഗുണഭോക്താക്കള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ സ്ഥലം തന്നെ വാങ്ങിയെടുക്കുന്നതിന് ചിലരുടെ സമ്മര്‍ദ്ദവും ശക്തമാണ്. നിര്‍മാണ സാമഗ്രികള്‍ പോലും എത്തിക്കാന്‍ പറ്റാത്ത സ്ഥലം വാങ്ങി  സാധുക്കള്‍ക്ക് ഭവനമൊരുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

തിരുവല്ല നഗരസഭ പതിനേഴാം വാര്‍ഡില്‍പ്പെട്ട അടുംപട കോളനിയുടെ പരിസരത്തുള്ള പ്രദേശമാണിത്. ഒറ്റ മഴപെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന ചതുപ്പ്. ഇവിടെയാണ് ലൈഫ് പദ്ധതി ബഹുനില ഫ്ലാറ്റ് നിര്‍മിച്ച് ഭവനരഹിതരായവരെ താമസിപ്പിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷവും വെള്ളപ്പൊക്കദുരിതം ഏറ്റവും കൂടുതലുണ്ടായ പ്രദേശമാണിത്. നിര്‍മാണ സാമഗ്രികള്‍ പോലും എത്തിക്കാന്‍ സൗകര്യമില്ലാത്ത ഈ പ്രദേശത്ത് ലൈഫ് ഫ്ലാറ്റ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും ഈ സ്ഥലം തന്നെ  വാങ്ങിയെടുക്കാനുള്ള സമ്മര്‍ദ്ദം ശക്തമാണ്.റവന്യു ഉദ്യോഗസ്ഥരെക്കൊണ്ട് ഭൂമിയുടെ വിലനിര്‍ണയം അടക്കമുള്ള കാര്യങ്ങളും നടത്തിക്കഴിഞ്ഞു. ചതുപ്പില്‍ ലൈഫ് ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ പ്രദേശവാസികള്‍ക്കും എതിര്‍പ്പുണ്ട്.

ഇരുന്നൂറോളം  വീടുകള്‍ ഈ സ്ഥലത്തിനടുത്തുള്ള അടുംപട കോളനി പ്രദേശത്തുണ്ട്. ചതുപ്പ് സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇതിനടുത്തുള്ള ചെറിയ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.നിര്‍മാണ ചെലവും കൂടുതലാകും.നഗരസഭ കൗണ്‍സിലില്‍ ഈ സ്ഥലം വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ചതുപ്പ് സ്ഥലത്ത് ഭവനമൊരുക്കി പറ്റിക്കരുതെന്ന അഭിപ്രായവും ശക്തമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...