സമരമുറയാക്കി നൃത്തം; തിരിച്ചെടുക്കും വരെ ഒറ്റയാൾ പോരാട്ടവുമായി അധ്യാപിക

dance
SHARE

ജോലിയില്‍ തിരിച്ചെടുക്കാന്‍  തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിന് മുന്നില്‍ അധ്യാപികയുടെ നൃത്തസമരം . കൊച്ചി ചെറായി സ്വദേശി ഹേമലതയാണ് തനിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കന്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത് . എന്നാല്‍ ഈ ഉത്തരവ് ഉന്നതവിദ്യാഭ്യസ വകുപ്പ് തള്ളിയെന്നാണ് കോളജ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം . 

നന്നായറിയുന്നത് നൃത്തമാണ് . അതിനാല്‍ അതുതന്നെ സമരമുറയാക്കി . ഇപ്പോള്‍ ഒറ്റയ്ക്കേയുള്ളൂ . നാളെ പിന്‍തുണയ്ക്കാനാളെത്തിയാല്‍ ഇതൊരു സംഘനൃത്തമാക്കി മാറ്റാനും ഹേമലതയ്ക്ക് മടിയില്ല. പിരിച്ചുവിട്ടതുമുതല്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ജാതിപ്പേര്‍ വിളിച്ച് അപമാനിച്ചെന്ന ശിഷ്യയുടെ പരാതി പരിഗണിച്ചാണ് ഹേമലതയെ  2015ല്‍ കോളജ് അധിക‍ൃതര്‍ പുറത്താക്കിയത് . ഇതിനെതിരെ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്റെ അനുകൂല ഉത്തരവ്  ലഭിച്ചെന്നും അത് കോളജ് അധികൃതര്‍ അവഗണിച്ചെന്നുമാണ് ഹേമലതയുടെ പരാതി 

ഹേമലതയുടെ ആരോപണം പക്ഷേ കോളജ് പ്രിന്‍സിപ്പാള്‍ തള്ളി. കഴിഞ്ഞവര്‍ഷം കോളജില്‍ നൃത്താധ്യാപികയുടെ താല്‍കാലിക ഒഴിവിേലക്ക് അഭിമുഖം നടന്നിരുന്നു . ഇതില്‍ ഹേമലത പങ്കെടുത്തില്ല . പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ നല്‍കിയ ഉത്തരവ് അതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തള്ളിയെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി . എന്നാല്‍ അഭിമുഖവിവരം തന്നെ അറിയിച്ചില്ലെന്നും തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നുമാണ് ഹേമലതയുടെ നിലപാട് 

MORE IN KERALA
SHOW MORE
Loading...
Loading...