കറുപ്പിനെ ഭരണാധികാരികൾ ഭയക്കുന്നതെന്തിന്?; ചോദ്യവുമായി ഉമ്മൻ ചാണ്ടിയും

oommen-chandy-black-mask
SHARE

‘കറുപ്പിനെ ഭരണാധികാരികൾ ഭയപ്പെടുന്നതെന്തിന്?’ കോൺഗ്രസിന്റെ യുവനേതാക്കൾ തുടങ്ങിവച്ച ക്യാംപെയിൻ ഏറ്റെടുത്ത് ചോദ്യമിട്ടിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. കറുത്ത മാസ്ക് അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഉന്നമിട്ടാണ് ഉമ്മൻചാണ്ടിയുടെ ചോദ്യം. ഇരുവരും പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്ക് ഒഴിവാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഉമ്മൻചാണ്ടിയും ഇതേ കുറിച്ച് പോസ്റ്റ് ഇടുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...