നല്ല തലമുറയുടെ നല്ല പെരുമാറ്റത്തിനായി ‘മൈറ്റി മാഹി’; ഹ്രസ്വചിത്രം

movie-police
SHARE

കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച 

ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. 

മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം എങ്ങനെ പിൻതുടരാമെന്ന് ചിത്രം പറയുന്നു. 

പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം. നല്ല തലമുറയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ വ്യക്തികളായി ഓരോരുത്തരേയും കാണണമെന്നാണ് ചിത്രം പറയുന്ന മറ്റൊരു സന്ദേശം. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഒരുക്കിയ പ്രത്യേക സ്ക്രീനിൽ ആദ്യപ്രദർശനം നടത്തി. സാമൂഹിക അകലം പാലിച്ചായിരുന്നു പ്രദർശന ചടങ്ങ്.

കോവിഡ് കാലത്ത് പൊലീസ് നടത്തിയ സാമൂഹിക സേവനങ്ങളെ പിന്തുണച്ച പത്തു പേരെ ചടങ്ങിൽ ആദരിച്ചു. പുതിയതായി ചുമതലയേറ്റ തൃശൂർ റൂറൽ എസ്.പി. ജി.പൂങ്കുഴലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...