രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി; സമ്മാന തിളക്കത്തിൽ മലയാളിപ്പെണ്‍കുട്ടി

ishwarya
SHARE

രാജ്യാന്തര നഴ്സസ് ദിന ഫൊട്ടോഗ്രഫി മല്‍സരത്തില്‍ സമ്മാനിതയായി മലയാളിപ്പെണ്‍കുട്ടി.  പാലക്കാട് സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയുമായ ഐശ്വരയാണ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയത്. 

ഐശ്വര്യ സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്ത ഈ ചിത്രത്തിനാണ് രാജ്യാന്തര പുരസ്കാരം.

നഴ്സസ് ദിനത്തില്‍ ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മല്‍സരത്തിലാണ് ഐശ്വര്യയുടെ നേട്ടം. 

കമ്യൂണിറ്റി നഴ്സിങ്, ഹോം കെയര്‍ വിഭാഗത്തിലാണ് ഐശ്വര്യയുടെ ചിത്രത്തിന് സമ്മാനം.  20 രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ അയച്ച 200 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ മല്‍സരിക്കാനുണ്ടായിരുന്നത്. 

രാജ്യാന്തരപുരസ്കാരത്തില്‍ ആഹ്ളാദത്തിലാണ് കോളജ് അധികൃതരും നാട്ടുകാരും. 

ബി.എസ്.സി നഴ്സിങ് നാലാംവര്‍ഷ വിദ്യാര്‍ഥിനിയായ ഐശ്വര്യ പാലക്കാട്, പള്ളാത്തേരി സ്വദേശി അറുച്ചാമിയുടെയും സിന്ധുവിന്‍റെയും മകളാണ്്. 

MORE IN KERALA
SHOW MORE
Loading...
Loading...