വിശക്കുന്നവര്‍ക്ക് ഒരു പൊതി ഭക്ഷണം; യുവാക്കളുടെ നൻമ

pothichorwb
SHARE

തെരുവില്‍ വിശക്കുന്നവര്‍ക്ക് ഒരു പൊതി ഭക്ഷണവുമായി എറണാകുളം ഏലൂരിലുള്ള യുവാക്കള്‍. സ്ട്രൈക്കേര്‍സ് ക്ലബ് പാതാളത്തിന്റെ കീഴിലുള്ള സഹായ സംഘടനായ യൂത്ത് കെയറാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. 

വിശക്കുന്നവന് ഒരു പൊതി ഭക്ഷണമൊരുക്കുകയാണ് ഈ യുവാക്കള്‍. എല്ലാ രണ്ടാം ശനിയും വീടുകളില്‍നിന്ന് പൊതിച്ചോര്‍ ശേഖരിക്കും. ആലുവ മുതല്‍ എറണാകുളം വരെ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപൊതി നല്‍കും. ബിനാനിപുരം എസ്.ഐ അബ്ദുള്‍ ജമാല്‍ പദ്ധതിക്ക് തുടക്കമിട്ടു. 

ഭക്ഷണപൊതി വിതരണം ചെയ്യാനും പ്രായഭേദമന്യേ ക്ലബ്ബംഗങ്ങളെല്ലാമുണ്ട്. ഫുട്ബോള്‍ ക്ലബ് രക്ഷാധികാരി പി.എം.അബൂബക്കര്‍ ഭക്ഷണ വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ രോഗങ്ങളും, ശാരീരിക പ്രയാസങ്ങളുംമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈത്താങ്ങ് എന്ന പദ്ധതിയും യൂത്ത് കെയര്‍ ഉടന്‍ ആരംഭിക്കും

MORE IN KERALA
SHOW MORE
Loading...
Loading...