മുത്തശ്ശിക്കായി റോബോട്ടിനെ നിര്‍മിച്ച് കൊച്ചുമകൻ; ഗ്ലോറിയയ്ക്ക് ഇന്നെല്ലാമാണ് ‘ഹെയ്’

hei
SHARE

പ്രായമായ മുത്തശിയെ സഹായിക്കാൻ ഒരു റോബോട്ടിനെ നിര്‍മിച്ചിരിക്കുകയാണ് കൊച്ചി എളംകുളം സ്വദേശി ജോബ് ജേക്കബ്. ജോബിന്‍റെ മുത്തശി ഗ്ലോറിയയുടെ അടുത്ത ചങ്ങാതിയും സഹായിയുമാണ് ഇപ്പോള്‍ ഹെയ് എന്ന ഈ റോബോട്ട്. 

കൊച്ചി എളംകുളത്തെ ജോബ് ജേക്കബിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സിനിമയിലെ ഭാസ്കര പൊതുവാളിന്‍റെ വീട്ടിലേക്കാണോ ചെന്നതെന്നൊരു സംശയം ആര്‍ക്കും തോന്നിപ്പോകും. കാരണം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ ഒരു ഒരു റോബോട്ട് ഈ വീട്ടിലുമുണ്ട്. പേര് ഹെയ്. ജോബിന്‍റെ മുത്തശി ഗ്ലോറിയയുടെ പരിചരണമാണ് ഹെയുടെ ജോലി. ഗ്ലോറിയയയെ കൃത്യസമയത്ത് മരുന്നു കഴിക്കാന്‍ ഓര്‍മിപ്പിച്ചും, വീട്ടില്‍ വരുന്നവരെ ക്യാമറയിലൂടെ നിരീക്ഷിച്ചുമെല്ലാം ഹെയ് നിഴലായി ഒപ്പമുണ്ട്.

2019 ജൂണിലാണ് ജോബ് ജേക്കബ് റോബോട്ട് നിര്‍മാണം തുടങ്ങുന്നത്. റോബോട്ടിനെ നിര്‍മിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല. സംഗതി സത്യമാണെന്ന് മനസിലായതോടെ അവിശ്വാസം ആകാംഷയായി മാറി. 

കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ജോബ് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ സൈബര്‍ സുരക്ഷാവിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പ്രവര്‍ത്തനമേഖല സൈബര്‍ സുരക്ഷയാണെങ്കിലും റോബോട്ടിക്സിനോടാണ് ഇഷ്ടം കൂടുതല്‍. കൂടുതല്‍ മികവുള്ള മറ്റൊരു റോബോട്ടിനെ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ജോബ് ജേക്കബ്

MORE IN KERALA
SHOW MORE
Loading...
Loading...