വീണ്ടും മത്സരിക്കുമോ? സസ്പെൻസ് നിറഞ്ഞ മറുപടിയുമായി സിപിഎം നേതാവ് എസ്.ശർമ

sharma-03
SHARE

നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമൊ എന്ന ചോദ്യത്തിന് സസ്പെൻസ് നിറഞ്ഞ മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് എസ്.ശർമ. പാർട്ടി തീരുമാനം അനുസരിക്കും . യുവാക്കളെ പരിഗണിക്കുമ്പോൾ തലമുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് മറക്കരുതെന്നും ശർമ്മ ഓർമ്മിപ്പിച്ചു. സ്ഥാനാർഥി നിർണായ ചർച്ചകൾ തുടങ്ങും മുൻപ് തന്നെ വൈപ്പിനില്‍ സജീവമാണ് എം.എൽ.എ. 

ആറ് തവണ നിയമസഭ അംഗമായി, രണ്ടു തവണ മന്ത്രിയായി, തുടർച്ചയായി രണ്ടു ടെമും പൂർത്തിയാക്കി. ഇനിയും മത്സരിക്കുമോ? ചോദ്യത്തിന്റെ വൈപ്പിൻ കരയുടെ സഖാവ് എസ്.ശർമയുടെ മറുപടി ഇങ്ങനെ

തിരഞ്ഞെടുപ്പ് രംഗത്തേക്ക് പുതുമുഖങ്ങളുടെ  കടന്നുവരവിനെകുറിച്ചും ശർമയ്ക്ക് വ്യക്തമായ സമീപനം ഉണ്ട്.

ഇടത് മുന്നണിക്ക് ഭരണത്തുടർച്ച ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം ഉയരും. സർക്കാരിന് നേരെ ഉയർന്ന അഴിമതി ആരോപണങ്ങലിൽ തെളിവിന്റെ ഒരു കണികയെങ്കിലും ഉണ്ടോ എന്നും മുതിർന്ന നേതാവ് ചോദിക്കുന്നു

സീറ്റ് ചർച്ചകളിലേക്കൊന്നും സിപിഎം ഇതുവരെ കടന്നിട്ടില്ല. എങ്കിലും മറ്റ് നേതാക്കളെ പോലെ മണ്ഡലത്തിൽ സജീവമാവുകയാണ് എസ്.ശർമ. വൈപ്പിനിലും പറവൂരിലുമെല്ലാമായി പാർട്ടിയോഗങ്ങൾ പുരോഗമിക്കുന്നു. വീടുകൾ കയറി സർക്കാർ പൂർത്തീകരിച്ച പദ്ധതികളെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു. അങ്ങനെ പല കാര്യങ്ങൾ.

MORE IN KERALA
SHOW MORE
Loading...
Loading...