ബാലികാദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി സംഘടിപ്പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്

rpf-bike-rally-01
SHARE

ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ബൈക്ക് റാലി സംഘടിപ്പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ്. റെയില്‍വേ ചൈല്‍ഡ് ലൈനുമായി ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്. ഡിസിപി ഐശ്വര്യ ഡോങ്‌രെ ഉദ്ഘാടനം ചെയ്തു.  

"അവള്‍ക്ക് പറന്നുയരാന്‍ ചിറക് നല്‍കു" എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവബോധമുയര്‍ത്തുകയാണ് ലക്ഷ്യം. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയും ആര്‍പിഎഫ് എറണാകുളം അസിസ്റ്റെന്റ് കമ്മീഷ്ണര്‍ ടി.എസ് ഗോപകുമാറും റാലി ഫ്ലാഗ് ഓഫ് ചെയ്തു.  

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച റാലി നഗരത്തിനകത്തും പുറത്തും 30 കിലോമീറ്റര്‍ ചുറ്റി എറണാകുളം ടൗണ്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ അവസാനിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...