സിപിഎം–എസ്ഡിപിഐ ബന്ധം; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ്, ബിജെപി ധർണ

pathamnathitta
SHARE

രാഷ്ട്രീയ സമരവേദിയായി പത്തനംതിട്ട നഗരസഭ കാര്യാലയം. എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസും, ബി.ജെ.പിയും നഗരസഭയ്ക്കു മുന്നിൽ ധർണ നടത്തി. എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് സി.പി.എം ന്യായീകരിക്കുമ്പോൾ, വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് തുറന്നു കാട്ടുകയാണ് കോൺഗ്രസ്.

വർഗീയത തുലയട്ടെ എന്ന് നഗരസഭയ്ക്കുമുന്നിൽ സി.പി.എമ്മിനെ പരിഹസിച്ചെഴുതിയാണ് കോൺഗ്രസ് സമരം. വർഗീയതെക്കെതിരെ പറയുകയും വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. കെ.പി.സി.സി. ജനൽ സെക്രട്ടറി കെ. ശിവദാസൻ നായരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ബി.ജെ.പിയും നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധം നടത്തി.  നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരസഭയിലെ എസ്.ഡി.പി.ഐ- സി.പിഎം ധാരണ ജനങ്ങളിലെത്തിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...