പുനലൂര്‍– മുവാറ്റുപുഴ സംസ്ഥാന പാതനിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് കടത്ത്

youth-strike-04
SHARE

പുനലൂര്‍– മുവാറ്റുപുഴ സംസ്ഥാന പാതനിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് കടത്തുന്നതായി ആരോപണം. റാന്നിയില്‍ നിന്ന് മണ്ണ് കടത്തുന്നതിനിടയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. റാന്നി പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.  

സംസ്ഥാനപാതയില്‍ നിര്‍മാണത്തിന് ആവശ്യമായ മണ്ണ് തികയാത്തതുകൊണ്ട് സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ നിന്ന് മണ്ണ് വാങ്ങാനൊരുങ്ങുമ്പോഴാണ് മണ്ണുകടത്തല്‍. രാത്രി മണ്ണുകടത്തിയ വാഹനം റാന്നി പുളിമുക്കിലാണ് തടഞ്ഞത്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരം അറിയച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. റാന്നി പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...