കൈവശഭൂമിക്ക് പട്ടയം; പുഞ്ചവയലിൽ നടക്കുന്ന സമരം ശക്തിയാർജിക്കുന്നു

pattayam-protest-05
SHARE

കൈവശഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം പുഞ്ചവയലിൽ നടക്കുന്ന സമരം ശക്തിയാർജിക്കുന്നു. കട്ടിലുകളുമായി മാർച്ച് നടത്തിയ സമരക്കാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

സമരം ഒരു മാസം പിന്നിടുമ്പോള്‍ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളാണ് സമരമുഖത്ത് അണിചേര്‍ന്നത്. പാക്കാനം, പുഞ്ചവയൽ കാർഷിക മേഖലകളിൽ നിന്ന് കട്ടിലുകളുമായി കർഷകർ കാൽനടയായി സമരപന്തലില്‍ എത്തി. മുഴുവൻ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പുഞ്ചവയലിലെ സമരം. ഐക്യ മലഅരയ മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധം നിരാഹാരസമരത്തിലേക്ക് കടന്നു. 

ഫെബ്രുവരി ഒന്നിന് പതിനായിരം കര്‍ഷകരെ പങ്കെടുപ്പിച്ച് കാഞ്ഞിരപ്പള്ളിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. കാർഷിക ഉത്പന്നങ്ങൾ നിറച്ച ആയിരം വാഹനങ്ങളും കർഷകരെ അനുഗമിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളയില്‍ രാപ്പകല്‍ സമരം ആരംഭിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...